കുന്നമംഗലം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുടെ ഒത്തുചേരലും, ടീം വെല്‍ഫെയര്‍ മണ്ഡലം രൂപീകരണവും ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ സദറുദ്ധീന്‍ ഓമശ്ശേരി ഉദ്ഘാടനംചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടീം വെല്‍ഫെയര്‍ കുന്നമംഗലം മണ്ഡലം ക്യാപ്റ്റന്‍ ആയി ഇ.പി. ഉമറിനെ തെരഞ്ഞെടുത്തു. എം. നൗഫല്‍, പി.എം.ശരീഫുദ്ധീന്‍, മൊയ്ദീന്‍ ചാത്തമംഗലം, വി.പി. അബ്ദുറഹ്മാന്‍, നൂറുദ്ദീന്‍ ചെറൂപ്പ, എന്നിവരെ കമ്മിറ്റി അംഗങ്ങള്‍ ആയി തെരെഞ്ഞെടുത്തു. ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, ഷമീര്‍ മാവൂര്‍, എം.പി. ഫാസില്‍, ഇ.പി. ഉമര്‍, പി.എം. ശരീഫുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും ട്രഷറര്‍ ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.