ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ പൂളക്കോട് ഗവ. എല്‍.പി. സ്കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ജയപ്രകാശ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.പി.എ സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് ഗോഗുല്‍ദാസ്, എസ്.എം.സി ചെയര്മാന് ശശിധരന് എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്കൂള്‍ ഹെഡ്മാസ്റ്റര് സജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

