കുന്ദമംഗലം: നേരം പുലരുമ്പോൾ നമുക്ക് ശുദ്ധമായ പശുപിൻ പാലുമായി ചെറുകുളത്തൂര്‍ വെണ്ണാറയിൽ വീട്ടിൽ ജിതേഷും ഭാര്യ ലക്ഷ്മിയും വീട്ടിന് മുമ്പിലെത്തും. മായം ചേർക്കാത്ത പാൽ കിട്ടുന്ന വീട്ടുകാർക്കും സന്തോഷം. രണ്ട് മാസ കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഇരുവരും പാൽ വിതരണം ആരംഭിച്ചിട്ട്. ലിറ്ററിന് 50 രൂപയാണ് വില നല്ല പ്രതികരണമാണുള്ളതെന്ന് ഇവർ പറയുന്നു.
അച്ചനിൽനിന്ന് കിട്ടിയതാണു പശു വിനോടുള്ള പ്രേമം. അച്ചൻ പറമ്പിൽ ഗോപാലൻ പണ്ട് മുതലേ പശു വളർത്തൽ ഉണ്ട്. ഇപ്പോൾ ഒമ്പത് വിവിധ ഇന്നത്തിലുള്ള പശുക്കളെ വളർത്തുന്നുണ്ട്. എഴുപത് ലിറ്റർ പാൽ ദിവസവും കുപ്പിയിലാക്കി വീട്ടിലെത്തിക്കുന്നുണ്ട്. ഭർത്താവ് കൂട്ടിനുള്ളത് ജിഷക്ക് കച്ചവടത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്.
എന്നും പുലർച്ചെ ഒന്നര മണിക്ക് കറവക്കാരനും നാല് മണിക്ക് അച്ചൻ ഗോപാലൻ എഴുന്നേറ്റ് തൊഴുത്തിലേക്ക് നിങ്ങുന്ന കുടുംബം ഓരോരുത്തർ ഓരോ ജോലി ഏറ്റെടുക്കം. അച്ചന് എഴുപതാകയങ്കിലും കറവയിൽ സജീപം .പിന്നെ പാലുമായി കാറിൽ ഇറക്കം.
എട്ട് മണിയോടെ മടക്കം. പെയിന്റിങ്ങ് തൊഴിലാളിയായിരുന്ന ഭർത്താവ് ഇപ്പോൾ ഭാര്യക്ക് കൂട്ടാണ് പാൽ വിതരത്തിന്. അങ്ങിനെ കലർപ്പില്ലാത്ത പാൽ കിട്ടുന്നവർക്കും അത് നൽകുന്നവർക്കും പാൽ പോലെ സംതൃപ്തി.