ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 19648പേരെയാണ് പരിശോധിച്ചത്. ടി പി ആര്‍ നിരക്ക് 17.19 ആണ്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം 3000ന് മുകളിലാണ്. 6 മരണം കൂടി കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 66,24,064പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 69,951ഉം.
മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത പുലര്‍ത്താനും കോവിഡ് പ്രോട്ടോക്കോള്‍ കൃതമായി പാലിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.