സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിന് രാമചന്ദ്രന്‍ കമ്മിറ്റി ശുപാർശ. മിനിമം ചാര്‍ജ് എട്ടിൽ നിന്നും 10 രൂപയാക്കണമെന്നാണ് ശുപാർശ. സർക്കാരിന് കമ്മീഷൻ റിപ്പോർട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗലുണ്ടാവും.
നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്. സ്റ്റേജുകളും അനുശ്രതമായി രണ്ടു രൂപ നിരക്കിൽ വർധനവ് ഉണ്ടാകും ഒപ്പം. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് സാധാ ചാർജിന്റെ പകുതിയാക്കാനും റിപ്പോർട്ടിൽ പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കാനുള്ള മറ്റൊരു റിപ്പോർട്ടും ഈ ശുപാർശയിലുണ്ട്.
കോവിഡ് കാലത്തേക്കുള്ള ഒരു വർധനവായി ആയിരിക്കും സർക്കാർ തീരുമാനം ഉണ്ടാവുക, നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം തുടങ്ങിയ നിരവധി നിബന്ധനകൾ മുന്നോട്ട് വെക്കുമോ എന്നതും ഇന്നത്തെ യോഗത്തിനു ശേഷം തീരുമാനത്തിൽ എത്തും