ന്യൂ ദൽഹി : പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ നടപടി. വിദേശത്ത് കുടുങ്ങി കിടക്കുന്ന സ്വദേശികൾക്കു നാട്ടിലേക്ക് തിരിച്ചെത്തനായ സൗകര്യം ഒരുക്കാൻ തയ്യാറായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരോടായി തിരിച്ചെത്തണ്ടവരുടെ കണക്കെടുപ്പ് തയ്യാറാക്കാൻ ഉത്തരവ് നൽകി വിദേശ കാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇതിനായി പ്രത്യേകം കൺട്രോൾ റൂം തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് ദശലക്ഷം ആളുകളാണ് വിദേശത്തായി കുടുങ്ങി കിടക്കുന്നത് നിരവധി തവണ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചുരുന്നു. നിലവിൽ നാട്ടിലെത്തിക്കുന്നതിൽ ആദ്യ ഘട്ടത്തിൽ പരിഗണന നൽകുന്ന ആർക്കൊക്കെയെന്നതും സർക്കാർ തീരുമാനിചിരുന്നു . എത്ര പേർക്കുള്ള നിരീക്ഷണത്തിലിരുത്തനുള്ള സജീകരണമാണ് സംസ്ഥാനങ്ങൾ ഒരുക്കിയതെന്ന കാര്യം സംസ്ഥാനങ്ങൾ അറിയിക്കണമെന്നും കേന്ദ്രം പറഞ്ഞു. നിലവിൽ കേരളത്തിൽ രണ്ടു ലക്ഷം പേർക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സജ്ജീകരണം സർക്കാർ ഒരുക്കി കഴിഞ്ഞു. എയർ പോർട്ടിലെ കനത്ത സുരക്ഷ ഉറപ്പു വറുത്തതും . അതോടൊപ്പം തിരിച്ചെത്തുവരിൽ രോഗ ലക്ഷണം കാണിക്കുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും

