കുന്ദമംഗലം; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് നീങ്ങിയതോടെ പ്രതിസന്ധിയിലായി കേരളത്തിലെ പച്ചക്കറി വിപണി. കേരളത്തില്‍ വാഴക്കുലയുടെ സീസണ് ആല്ലാത്തതിനാല്‍ തമിഴ്നാട്ടിലെ തൃഷ്ണപ്പള്ളിയില് നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെയായിരുന്നു പച്ചക്കറികള്‍ എത്തിയിരുന്നത്. എന്നാല്‍ അതിർത്തികൾ അടച്ചതോടെ പച്ചക്കറിയുടെ വരവില്‍ പ്രതിസന്ധികള്‍ ഉണ്ടായി.
മാര്‍ക്കറ്റില്‍ പച്ചക്കറിയുടെ വിലയിലും ഇനി മാറ്റം വരാന്‍ സാധ്യതയുണ്ട്. കുന്ദമംഗലം മാര്‍ക്കറ്റില്‍ ഉള്ളിക്ക് 36 രൂപയും തക്കാളിക്ക് 32 ഉം ആണ്. കര്‍ണാടകയില്‍ നിന്നാണ് കുന്ദമംഗലത്തേക്ക് വരുന്നത്. എന്നാല്‍ ചെക്ക് പോസ്റ്റ് നിയന്ത്രണം ഉളളതിനാല്‍ മൈസൂരുവില്‍ നിന്നുമാണ് പച്ചക്കറി എത്തുന്നത്. നിലവിലുള്ള സ്റ്റോക്കുകളാണ് കടകളില്‍ ഇപ്പോള്‍ വില്‍ക്കുന്നത്. വാഴക്കുല എത്തിയിരുന്നത് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു. വരവ് നിലച്ചിരിക്കയാണ്.കർണ്ണാടക ഭാഗത്ത് നിന്നുള്ളവരവും നിലച്ചമട്ടാണ്. മൊത്തത്തിൽ വില കൂടിയിട്ടില്ലെങ്കിലും ലഭ്യത കുറവുണ്ട്.
ലോക്ക്ഡൗണ്‍ കഴിയാന്‍ ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും പ്രതീക്ഷ.

