Kerala kerala

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു

തൃശ്ശൂര്‍ പൊന്നൂക്കരയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. പൊന്നൂക്കര സ്വദേശി 54 വയസ്സുള്ള സുധീഷ് ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നൂക്കര സ്വദേശി 31 വയസ്സുള്ള വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് പോലീസ് പിടികൂടി.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ ആയിരുന്നു സംഭവം. കൊല്ലപ്പെട്ട സുധീഷും പ്രതി വിഷ്ണുവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ വിഷ്ണുവിന്റെ സഹോദരിയെക്കുറിച്ച് സുധീഷ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന വിഷ്ണു സുധീഷിനെ ആക്രമിക്കുകയായിരുന്നു.

തല ചുവരില്‍ ഇടിക്കുകയും ആക്സോ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ സുധീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടരയുടെ മരണം സംഭവിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പ്രതി വിഷ്ണു ഇന്നലെ തന്നെ ഒല്ലൂര്‍ പോലീസ് പിടിയില്‍ ആയിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!