തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മെഗാതിരുവാതിരയിലെ പാട്ട് പിണറായി വിജയനെ സ്തുതിച്ചുള്ള വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.
പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്നം.പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.പാർട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ലല്ലോ അവിടെ പാടിയത്. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. സമ്മളനത്തിന് അകത്ത് നടന്നതല്ല- കോടിയേരി പറഞ്ഞു.