International News

ലിംഗ പരമായ അതിക്രമങ്ങളെ ചെറുക്കുക ; ഇന്ന് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനായുള്ള അന്താരാഷ്‌ട്ര ദിനം

നവംബർ 25 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള അന്താരാഷ്ട്ര ദിനം.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒത്തുചേരുക എന്ന സന്ദേശമുയർത്തി ഈ ദിനം ഓറഞ്ച് ദിനമായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചു.16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഇക്കുറി ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പരിപാടികൾ അവസാനിക്കും.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം മൂന്നിൽ ഒരു സ്ത്രീ പല കാരണങ്ങളാൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കോവിഡ് പോലുള്ള മഹാ മാരി കാലത്ത് അതിന് വർധനവ് വന്നൂ എന്നലാതെ കുറവ് വന്നിട്ടില്ല. ഭയവും അതിക്രമങ്ങൾ തിരിച്ചറിയാതെ പോകുന്നതും പരാതി നൽകുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ട് നയിക്കുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണ്ടെത്തൽ .

വ്യാപകമായിക്കൊണ്ടിരിക്കുന്നു സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ പരിഹാരമില്ലാത്തതല്ല. അവ തടുക്ക പെടേണ്ടത് തന്നെയാണ്

ഗാർഹിക പീഡന പരമ്പരകൾ വർധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലും ഈ ദിനത്തിന്റെ പ്രാധാന്യം സ്ത്രീകളേക്കൾ കൂടുതൽ പുരുഷന്മാരാണ് അറിയേണ്ടത്. ആലുവയിൽ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ട സാഹചര്യത്തിൽ ഇന്നലെ മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതിയിലെ സ്പെഷ്യൽ ജഡ്ജി പ്രകാശൻ പി. പുറപ്പെടുവിച്ച വിധി സ്വാഗതാർഹമാണ്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശ്രീജിത്തിന് പോക്സോ നിയമ പ്രകാരം ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴമാണ് കോടതി വിധിച്ചത് . .
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2)(f)(n), 354 A1(i), 506(1) എന്നീ വകുപ്പുകളിലും പോക്സോ നിയമത്തിലെ 6 R/W 5(l)(n), 10 r/w 6, 9 (l)(n) എന്നീ വകുപ്പുകളിലുമായാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.ജീവപര്യന്തം എന്നു പറഞ്ഞാൽ പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്നും പിഴ സംഖ്യയിൽ നിന്ന് ഒന്നര ലക്ഷം രൂപ അതിജീവിതയായ പെൺകുട്ടിക്ക് നല്കണമെന്നും വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.
സമൂഹത്തിൽ ബാലപീഢനങ്ങൾ വർദ്ധിച്ചു വരുന്ന സഹചര്യത്തിൽ, കുറ്റവാളിക്ക് അതികഠിനമായ ശിക്ഷ ലഭിച്ചത് ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായകരമാവും എന്ന ആശ്വാസത്തിലാണ് എല്ലാവരും.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

കരുവാരക്കുണ്ടിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ശ്രീജിത്തിന് (33), മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതിയിലെ സ്പെഷ്യൽ ജഡ്ജി പ്രകാശൻ പി.ടി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്

കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ 05/07/2019 നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2)(f)(n), 354 A1(i), 323 എന്നീ വകുപ്പുകളും, പോക്സോ നിയമത്തിലെ 6 R/W 5(l)(n), 10 r/w 9 (l)(n) എന്നീ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കരുവാരകുണ്ട് പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ് ഐ രതീഷ് എം, എസ് ഐ വിഷ്ണു പി, SCPO ബിന്ദു മോൾ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. കേസ് റിപ്പോർട്ടായ ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞ് വിചാരണ നടക്കുമ്പോഴേക്കും പ്രതികളിൽ പലരും കൂറുമാറി കേസിലെ തെളിവുകൾ ഇല്ലാതാവും എന്നതിനാൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ് മുൻകൈ എടുത്താണ് ഈ കേസ് “സ്പീഡി ട്രയൽ ” ആയി നടത്താൻ വേണ്ട നടപടികൾ സ്വീകരിച്ചത്. പോക്സോ കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സോമസുന്ദരനാണ് സർക്കാറിനു വേണ്ടി കേസ് വാദിച്ചത്. WSCO സൽമത്ത് എൻ എയ്ഡ് പ്രോസക്യൂഷൻ ഡ്യൂട്ടി ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2)(f)(n), 354 A1(i), 506(1) എന്നീ വകുപ്പുകളിലും പോക്സോ നിയമത്തിലെ 6 R/W 5(l)(n), 10 r/w 6, 9 (l)(n) എന്നീ വകുപ്പുകളിലുമായാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.ജീവപര്യന്തം എന്നു പറഞ്ഞാൽ പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്നും പിഴ സംഖ്യയിൽ നിന്ന് ഒന്നര ലക്ഷം രൂപ അതിജീവിതയായ പെൺകുട്ടിക്ക് നല്കണമെന്നും വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.

സമൂഹത്തിൽ ബാലപീഢനങ്ങൾ വർദ്ധിച്ചു വരുന്ന സഹചര്യത്തിൽ, കുറ്റവാളിക്ക് അതികഠിനമായ ശിക്ഷ ലഭിച്ചത് ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായകരമാവും എന്ന ആശ്വാസത്തിലാണ് എല്ലാവരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!