Kerala News

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചു തുടങ്ങും

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം ഇത് പൂർത്തികരിക്കും. പൊളിക്കലിന്റെ ചുമതല നഗരസഭയ്ക്കാണ്. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഉടൻ തന്നെ പൊളിക്കാമെന്ന തീരുമാനത്തിലെത്തിയത്.

വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തു നൽകി. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ സർക്കാരിന് താത്പര്യക്കുറവുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതിയുടേത്. കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ കെട്ടിടങ്ങൾ പൊളിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും സർക്കാർ കരുതുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!