National News

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു, വിലക്കയറ്റം നിയന്ത്രിക്കാനെന്ന് കേന്ദ്രമന്ത്രിസഭ

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുന്നത്.

ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു. ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ കേന്ദ്രം മെയ് 13 നാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. എന്നാല്‍ ഈ നിരോധനം മറികടക്കാന്‍ അസാധാരണമായ അളവില്‍ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം.

2022 ഏപ്രിലില്‍ ഇന്ത്യ ഏകദേശം 96,000 ടണ്‍ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. 2021 ഏപ്രിലില്‍ ഇത് 26,000 ടണ്ണായിരുന്നു. ഗോതമ്പ് മാവ് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!