Kerala

60 വയസ് കഴിഞ്ഞ 97,612 പ്രവാസികളുടെ വിസ പുതുക്കാനാവില്ല

8 Tips to Improve Your Odds of E2 Visa Renewal Approval | Visa ...

കുവൈത്ത് : കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 97,612 പ്രവാസികളുടെ വിസ ഇനി പുതുക്കാനാവില്ല. പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ വിവരം. ഹയര്‍സെക്കണ്ടറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദ്യാഭ്യാസ യോഗ്യതകള്‍ തീരെയില്ലാത്തവരുമാണ് ഇവരെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണിത്. 2021 ജനുവരി ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍വരും. കണക്കുകള്‍ അനുസരിച്ച് കുവൈത്തില്‍ ഇപ്പോഴുള്ള പ്രവാസികളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും സര്‍വകലാശാലാ ബിരുദമോ അതിന് മുകളിലോ യോഗ്യതയുള്ളവരുമായ ആളുകള്‍ 15,502 പേര്‍ മാത്രമാണ്.  അതേസമയം അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഒരു ലക്ഷത്തില്‍പരം പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള തീരുമാനം അധികൃതര്‍ തത്കാലം  നീട്ടിവെച്ചിരിക്കുകയാണ്. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!