കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എം പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്നും. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുതായും കുറിപ്പിൽ കെ മുരളീധരന്‍ പറയുന്നു

