മടവൂര്‍ : മടവൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നു. പുല്ലാളൂര്‍ എ.എല്‍.പി സ്‌ക്കൂളിന് ടോയലറ്റ് നിര്‍മിച്ചു നല്‍കി പദ്ധതി യുടെ ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചര്‍ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍: ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീനമുഹമ്മദ് ‘ മെമ്പര്‍മാരായ ശ്യാമള, അബു, റിയാസ് എടത്തില്‍, അംബുജം.പി ടി എ പ്രസിഡണ്ട് ഇ.പി.സലീം:BRC അബൂബക്കര്‍ കുണ്ടായി, വിചിത്രടിച്ചര്‍ എന്നിവര്‍ സംസാരിച്ചു.