Kerala

നിരീക്ഷണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന പ്രവാസികൾക്ക് സ്വീകരണം നൽകിയതായി പരാതി ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് ; കൂരാച്ചുണ്ടിൽ ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് പ്രവാസികൾക്ക് സ്വീകരണം നൽകിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദടക്കം ഒൻപത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറും ഡിവൈഎഫ്‌ഐയും നൽകിയ പരാതിയിലാണ് നടപടി.
പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ജൂൺ 23ന് വിവിധ രാജ്യങ്ങളിൽ വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിൽ കഴിയാനായി പോവുകയായിരുന്നു പ്രവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സ്വീകരണം നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദ്, യൂത്ത് ലീഗ് നേതാക്കളായ അലി പുതുശ്ശേരി, സിറാജ് പാറച്ചാലിൽ, ഫവാസ്, സുനീർ കാരപ്പൊയിൽ, ഷംനാദ് പുതുക്കാടി, അഫസൽ മുക്കത്ത്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയതെന്ന് പരാതിയിൽ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!