തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ നോട്ടീസ് നല്‍കി.
ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല നിലവില്‍ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാന്‍ തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല എന്നതാണ് ഉചിതം എന്നാണ് ലീഗിന്റെ വാദം.
എന്നാല്‍ ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
2015 ലും മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു.