വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും. തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. പാലാരിവട്ടം പൊലീസ് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് ഹാജരാകും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.
ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ് ഒളിവില്‍ പോയിരുന്നത്.
അതേസമയം, മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന് പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊതു പ്രസ്താവനകള്‍ പാടില്ലെന്ന ഉപാധിയോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.