National News

പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത് രാഹുൽ ഗാന്ധി

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച്​ പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.
പൊതുജന താൽപര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണിത്​. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ രാജ്യത്തിനാവശ്യം സംവിധാനങ്ങൾ പരാജയ​പ്പെട്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.
. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയെന്നത്​​ കോൺഗ്രസ് കുടുംബത്തിന്‍റെ ധർമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.​

രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

”സംവിധാനം പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ ഇത്​ പൊതുജന താൽപര്യത്തെ കുറിച്ച്​ സംസാരിക്കേണ്ട സമയമാണ്​. ഇൗ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ രാജ്യത്തിനാവശ്യം. എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും ഒഴിവാക്കി പൊതുജനങ്ങളെ സഹായിക്കുവാനും അവരുടെ ദുരിതങ്ങളെ അകറ്റുവാനും ഞാൻ എന്‍റെ കോൺഗ്രസ്​ സഹപ്രവർത്തകരോട്​ അഭ്യർഥിക്കുകയാണ്​. ഇത്​ കോൺഗ്രസ്​ കുടുംബത്തിന്‍റെ ധർമമാണ്​.” -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!