ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഐ ടി വകുപ്പിന്‍റെ നിർദേശ പ്രകാരം അമ്പതോളം ട്വീറ്റുകൾ ആണ് ട്വിറ്റർ നീക്കം ചെയ്തത്. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ദരിച്ചാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാർ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ വിമർശിക്കുന്നതായിരുന്നു മിക്ക ട്വീറ്റുകളും. പത്രപ്രവർത്തകർ, സിനിമപ്രവർത്തകർ, എംപി മാർ, എംഎൽഎ മാർ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.