തിരുവനന്തപുരം : ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ സർക്കാരിനോട് ഗതാഗത വകുപ്പിന്റെ ശുപാർശ. റോഡ് നികുതിയിലും ഇന്ധന നികുതിയിലും ഇളവ് നൽകണമെന്നും ശുപാർശയിൽ പറയുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട് യാത്ര നടത്തേണ്ട സാഹചര്യത്തിൽ ബസുടമകളുടെ ആവിശ്യം കണക്കിലെടുതാണ് ഇത്തരമൊരു ശുപാർശ.
സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് പശ്ചാത്തലത്തിൽ രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ വീതം എന്ന രീതിയിൽ സർവീസ് നടത്തുമ്പോൾ വാഹനത്തിൽ ഇന്ധന തുക പോലും ലഭ്യമാകില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ബസ്സുടമകൾ അറിയിച്ചിരുന്നു,.ഇതിന്റെ ഭാഗമായി ലോക്ക് ഡൗൺ കഴിഞ്ഞാലും ബസ്സുകൾ വരുന്ന മൂന്ന് മാസത്തേക്ക് നിരത്തുകളിൽ ഇറക്കാൻ സാധ്യമാകില്ലായെന്നും നേരത്തെ അറിയിച്ചിരുന്നു. ബസ്സ് ഉടമകളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസ്സിലാക്കുന്നുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു.