ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരുമെന്ന് റിപ്പോർട്ട്. നോട്ടീസ് ലഭിക്കുന്നത് അനുസരിച്ച് ഒരു മാസത്തിനകം രാഹുൽ വസതി ഒഴിയേണ്ടിവരും.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഉത്തരവ് വന്ന തീയതി മുതൽ ഒരു മാസത്തിനകമാകും വീട് ഒഴിയേണ്ടി വരിക. ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചില്ലെങ്കിൽ ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് രാഹുലിന് ഒഴിയേണ്ടി വരും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവയിലും രേഖപ്പെടുത്തി. ലോക്സഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2004ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെ രാഹുൽ വസതി നിലനിർത്തിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട നീക്കം കോൺഗ്രസിന് തിരിച്ചടിയാണ്. അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഒരു മാസത്തിനകം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നേക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഗാന്ധിക്ക് തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്.

