പഴയിടം ഇരട്ടക്കൊലക്കേസിൽ ആദ്യം മുതൽ പൊലീസ് സംശയിച്ചത് ഏറ്റവും അടുത്ത ബന്ധുവിനെയാണ്. പക്ഷേ അത് അരുൺ ആകുമെന്നു പൊലീസും ഒരിക്കലും കൊലപാതകം നാടറിഞ്ഞ സമയം മുതൽ എല്ലാക്കാര്യത്തിനും മുൻനിരയിൽ നിന്നതു തങ്കമ്മയുടെ സഹോദരപുത്രനായ അരുണായിരുന്നു.
ബിഎസ്‌സി കെമിസ്ട്രി ബിരുദധാരി. വീട്ടിലും നാട്ടിലും നല്ല അഭിപ്രായം. സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തും പേരുദോഷമില്ല. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്.
ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ എത്തിയപ്പോൾ മാത്രം സ്ഥലത്തു നിന്നു മാറി. മരിച്ചരുടെ മരുമക്കളെ സംശയിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും അരുൺ അഴിച്ചുവിട്ടു. അതേഅസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് ‘വീട്ടുകാർ പോകുന്നെങ്കിൽ പോകട്ടെ’ എന്നായിരുന്നു അരുൺ ശശിയുടെ പ്രതികരണം.
പഴയിടം ഇരട്ടക്കൊലക്കേസിൽ പൊലീസ് 10 സ്ക്വാഡുകൾ രൂപീകരിച്ച് ഫലപ്രദമായ അന്വേഷണം നടത്തി. പിന്നീടു പഴുതുകൾ അടച്ചുള്ള കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു.’ – എസ്.സുരേഷ് കുമാർ (എസ്പി, ഇന്റലിജൻസ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം) (കേസ് അന്വേഷിച്ചത് അന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന സുരേഷ്കുമാറാണ്)

