പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ.ചുങ്കം സ്വദേശി ശ്രീക്കുട്ടന് എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
ആലപ്പുഴയിൽ ഉത്സവത്തിലെ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു;പ്രതി പിടിയിൽ

