കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സിപിഐഎമ്മിന്റെ പ്രതിരോധ ജാഥക്ക് ആളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിനെതിരെ ഡി ഡിഇക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്.
ഇന്നലെ നടന്ന പരിപാടിക്ക് ആളെ എത്തിക്കാൻ മുതുകാട് സ്‌കൂളിലെ ബസ് ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും പരാതിയിൽ പറയുന്നു.
രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. തുടർന്ന് ഇന്ന് യൂത്ത് കോൺഗ്രസ് പരാതി നൽകുകയായിരുന്നു.

