ഡൽഹിയിൽ ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു. ട്രാക്കിൽ നിന്ന് ലൈവ് വീഡിയോ ചെയുന്നിടെയാണ് ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവർ അപകടത്തിൽ പെട്ടത്. ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെ വെച്ചാണ് അപകടം നടന്നത് .
കഴിഞ്ഞ ദിവസം വൈകീട്ട് ട്രെയിൻ വരുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ ലൈവ് ചെയുന്നിടെയാണ് അപകടമുണ്ടായത്.
യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുന്നവരാണ് യുവാക്കളെന്നാണ് പൊലീസിനു ലഭിച്ച വിവരം.