Kerala

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ പകപോക്കല്‍; പ്രളയത്തില്‍ അധിക ധനസഹായമില്ല

കേരളത്തോട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍. പ്രളയസഹായത്തില്‍ കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്നും 2018ലെ ദുരിതാശ്വാസത്തിന് നല്‍കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ട രണ്ടായിരം കോടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.

കഴിഞ്ഞ വര്‍ഷം കടുത്ത പ്രളയദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത്.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കേരളത്തിന് 3048 കോടി രൂപ നല്‍കിയിരുന്നു . ഈ തുകയുടെ അമ്പത് ശതമാനത്തിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. എന്നാല്‍ തുക ചിലവഴിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് രണ്ടു തവണ നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!