Kerala News

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാനാണ് കിഫ്ബി തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്

Thomas Isaac: Latest News & Videos, Photos about Thomas Isaac | The  Economic Times

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 1100 കോടി ഗ്രീന്‍ ബോണ്ടായോ ഗ്രീന്‍ വായ്പയായോ സമാഹരിക്കാനാണു ലക്ഷ്യം. എങ്ങനെ വേണമെന്നതില്‍ കിഫ്ബി തീരുമാനമെടുക്കുമെന്നും വിദേശത്തല്ലാത്തതിനാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്ന് തോമസ് ഐസക് പറഞ്ഞു. അവകാശ ലംഘന വിഷയത്തില്‍ മറുപടി വൈകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. അവകാശം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണ്. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും. കരട് റിപ്പോര്‍ട്ടെന്ന ഉത്തമ വിശ്വാസത്തിലാണ് നടപടിയെടുത്തത്. സ്പീക്കറുടെ നോട്ടിസിന് ഉടന്‍ മറുപടി നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ധനമന്ത്രി തന്നെ സിഎജി റിപ്പോര്‍ട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് അതൃപ്തിക്ക് കാരണമെന്നായിരുന്നു വാര്‍ത്തകള്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!