കോട്ടയം: പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ യുവാവ്‍ അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ്(30) ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി. പോത്ത് ഫാമിന്റെ മറവിൽ ആവശ്യക്കാർക്ക് എംഡിഎംഎ വിൽപന നടത്തുകയായിരുന്നു പ്രകാശ് എന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് കഞ്ചാവ് കടത്തുകയായിരുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആറ് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി ആനന്ദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.