കമന്റേറ്ററും ഓസ്ട്രേലിയയുടെ ഇതിഹാസ താരവുമായ ഡീന്‍ ജോണ്‍സ് (59 )അന്തരിച്ചു. ഐ പി എല്ലുമായി ബന്ധപ്പെട്ട് കമന്ററി സംഘത്തിലെ അംഗമായിരുന്നു ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
രാവിലെ പതിനൊന്നുമണിയോടെ ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ബ്രിഫിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.
കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. .

