Kerala News

കോഴിക്കോട് പാളയം മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ 233 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സെപ്റ്റംബർ 24 മുതൽ 30വരെയാണ് മാർക്കറ്റ് അടക്കുക.

അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയുമായി പാളയം മാർക്കറ്റിലേക്കു വരുന്ന വണ്ടികൾ തടമ്പാട്ട്താഴത്തുള്ള അഗ്രികൾച്ചറൽ മാർക്കറ്റ് വഴി വിതരണം ചെയ്യാൻ നിർദ്ദേശം നൽകി. മാർക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവർക്കു മാത്രമേ മാർക്കറ്റിൽ കച്ചവടത്തിന് അനുമതി നൽകൂ.

നിരോധനമേർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസിനെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും പ്രവേശനമുണ്ടാകില്ല. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീമിനെ മാർക്കറ്റിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!