കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ ഇനിയും റേഷന്‍കാര്‍ഡുകള്‍ റേഷന്‍കട/അക്ഷയ കേന്ദ്രം വഴി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാത്ത റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കായി നാളെ (സപ്തംബര്‍ 25) മുതല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ നടത്തും.
റേഷന്‍കാര്‍ഡ്, അംഗങ്ങളുടെ ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് തീയ്യതി, പഞ്ചായത്ത് ക്രമത്തില്‍, സപ്തംബര്‍ 25ന് നന്‍മണ്ട, കുരുവട്ടൂര്‍, മാവൂര്‍, കുന്ദമംഗലം, 26 ന് ഫറോക്ക്, കാക്കൂര്‍, കക്കോടി, പെരുവയല്‍, 27ന് ചാത്തമംഗലം, രാമനാട്ടുകര, തലക്കുളത്തൂര്‍, ചേളന്നൂര്‍, 28 ന് ഒളവണ്ണ, മടവൂര്‍, കടലുണ്ടി, പെരുമണ്ണ, 30 ന് മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി.