ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീ സര്‍വെക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ജില്ലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂവിഷയങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികള്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. അഞ്ചു തലങ്ങളിലായി രൂപീകരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ജില്ലയിലെ 11 വില്ലേജ് ഓഫീസുകളാണ് ഇതോടെ സ്മാര്‍ട്ടായത്. ഉടുമ്പന്‍ചോല താലൂക്കില്‍ ചതുരംഗപ്പാറ, കല്‍ക്കുന്തല്‍, പാറത്തോട്, കരുണാപുരം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നീ വില്ലേജ് ഓഫീസുകളും ദേവികുളം താലൂക്കില്‍ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസുകളും, പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജ് ഓഫീസുമാണ് നാടിന് സമര്‍പ്പിച്ചത്.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ 68 വില്ലേജ് ഓഫീസുകളില്‍ 30 വില്ലേജുകള്‍ ഇതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. ആറെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് കൂടി അനുമതിയായിട്ടുണ്ട്.
മഞ്ചുമല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ സ്വാഗതം ആശംസിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, വൈസ് പ്രസിഡന്റ് ശ്രീരാമന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ജില്ലാ പഞ്ചായത്ത് അംഗം എസ്.പി. രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനാടത്ത്, പി.എം. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി. അജിത്ത്, കുമളി അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ പ്രിയന്‍ അലക്സ് ജി. റിബല്ലോ, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളായ കെ ഉദയകുമാര്‍, ടി.എച്ച്. അബ്ദുല്‍ സമദ്, എന്‍. നവാസ്, സജി കെ. വര്‍ഗീസ്, ജയകുമാര്‍ സി. തുടങ്ങിയവര്‍ പങ്കെടുത്തു.
പാറത്തോട്, കല്‍ക്കൂന്തല്‍ വില്ലേജ് ഓഫീസുകളുടെ പ്രാദേശിക ഉദ്ഘാടനം നെടുംകണ്ടം സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്നു. എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ് ബാബു, ബിന്ദു സഹദേവന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.സി അനില്‍, കെ.ജി ഓമനക്കുട്ടന്‍, ഷാജി എം.എസ്, ജോജി ഇടപ്പള്ളികുന്നേല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍, ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ (എല്‍ആര്‍) സീമ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഒരേ വളപ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉടുമ്പന്‍ചോല, ചതുരംഗപാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ സജികുമാര്‍ അധ്യക്ഷത വഹിച്ചു. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ജോണി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, സേനാപതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര എസ്, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശര്‍മിള പി, പി.പി എല്‍ദോസ്, ബെന്നി തുണ്ടില്‍, ജ്യോതി വനരാജ്, ശ്രീലത ബിനീഷ്, പെരുമാള്‍, പി.ഡി ജോര്‍ജ്, നാഗജ്യോതി ഭാസ്‌കര്‍, രഞ്ജിത്ത് കുമാര്‍, അമ്പിളി, മോഹനന്‍ അയ്യപ്പന്‍, സേനാപതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ അശോകന്‍, കെ. പോള്‍, ഉടുമ്പന്‍ചോല വില്ലേജ് ഓഫീസര്‍ യദുകൃഷ്ണന്‍ ആര്‍, വിവിധ സാമൂഹ്യ രാഷ്ട്രീയകക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കരുണപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി ഷിഹാബ്, സതി അനില്‍ കുമാര്‍, റാബി സിദ്ധിഖ്, ശ്യാമള മധുസൂദനന്‍, നടരാജന്‍പിള്ള, ലത ഗോപകുമാര്‍, ബിനു വി.ആര്‍., സാലി കെ.ടി, ജെയ്‌മോന്‍ നെടുവേലില്‍, വിന്‍സി വാവച്ചന്‍, മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ആന്‍സി തോമസ്, ശോഭനാമ്മ ഗോപിനാഥന്‍, സി.എം. ബാലകൃഷ്ണന്‍, സുനില്‍ പൂതക്കുഴിയില്‍, പ്രദീപ്, സുരേഷ് പി.എസ്., കരുണാപുരം വില്ലേജ് ഓഫീസര്‍ ടി എ പ്രദീപ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ശാന്തന്‍പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പ്രാദേശിക ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിഷ ദിലീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പിടി മുരുകന്‍, ഇ കെ ഷാബു, ഉമാമഹേശ്വരി, നിര്‍മ്മല ദേവി, ജനകീയ സമിതി അംഗവും എം.എല്‍.എയുടെ പ്രതിനിധിയുമായ സേനാപതി ശശി, വിവിധ സാമൂഹ്യ രാഷ്ട്രീയകക്ഷി നേതാക്കള്‍, ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ വിഷ്ണു ഒ.എന്‍.എസ് എന്നിവര്‍ പങ്കെടുത്തു.
അടിമാലി മന്നാംങ്കണ്ടം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ എ.രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ജില്ലാപഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ത്രിതല പഞ്ചായത്തംഗങ്ങളായ ജിന്‍സി മാത്യു, സിഡി ഷാജി,കേരള ബാബു വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി അലക്‌സാണ്ടര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റ്റി.കെ ഷാജി, ബോബന്‍ ജോണ്‍, ദേവികുളം തഹസില്‍ദാര്‍ കെ.ജി രാജന്‍ എന്നിവര്‍ സംസാരിച്ചു.
മാങ്കുളം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ അഡ്വ എ രാജ എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ സ്വാഗതം ആശംസിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ , വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എം ഭവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി മാത്യു, ജൂലി ജോസഫ്, ഷീല രാധാകൃഷ്ണന്‍, റിനേഷ്, മനോജ് കുര്യന്‍, സാമൂഹിക രാഷ്ട്രീയ പ്രതിനിധികളായ എ.പി സുനില്‍, സാജു ജോസ്, ആന്റോച്ചന്‍ ജോണ്‍, ജോണ്‍സന്‍ മാത്യു, ജോര്‍ജ് വര്‍ക്കി, ബിജു വര്‍ഗീസ്, പി ഡി ജോയ്, ബിനു തിയ്യനാടന്‍, പി ടി മാണി, മാത്യു മത്തായി, മാങ്കുളം വില്ലേജ് ഓഫീസര്‍ സുജ പി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വട്ടവട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഗണപതിയമ്മാള്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, പഞ്ചായത്ത് അംഗങ്ങളായ ഡി.കുത്തുസ്വാമി, എം പരിമള, എം ശിവലക്ഷ്മി, സി മനോഹരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.കെ ഷമീര്‍, വില്ലേജ് ഓഫീസര്‍ ആര്‍. രതീഷ് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. രവീന്ദ്രന്‍, പി. രാമരാജ്, വി.എന്‍ മാരിയപ്പന്‍, വി. ആര്‍ അളകരാജ് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എസ്. സെല്‍വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം;
- മഞ്ചുമല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാഫലകം വാഴൂര്‍ സോമന്‍ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു
- ഉടുമ്പന്‍ചോലയില്‍ ഒരേ വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ച ഉടുമ്പന്‍ചോല, ചതുരംഗപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
- കല്‍കൂന്തല്‍, പാറത്തോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രാദേശിക ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിക്കുന്നു
- വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
- മന്നാംങ്കണ്ടം വില്ലേജ് ഓഫീസ് പ്രാദേശിക ഉദ്ഘാടനം ദേവികുളം എംഎല്‍എ അഡ്വ. എ.രാജ നിര്‍വഹിക്കുന്നു
- മാങ്കുളം സ്മാര്‍ട്ട് വില്ലേജ് ഓഫീസ്