സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. സംസ്ഥാനത്ത് ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത് രോഗം സ്ഥിരീകരിച്ചവരില്‍ 724 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 56 പേരുടെ ഉറവിുടം വ്യക്തമല്ല. 64 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്തത് ഇന്ന് നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം- 167 കൊല്ലം-133 പത്തനംതിട്ട-23 ഇടുക്കി-29, കോട്ടയം-50 ആലപ്പുഴ-44 എറണാകുളം-69 തൃശൂര്‍-33 പാലക്കാട്-58 മലപ്പുറം-58 കോഴിക്കോട്-82 വയനാട്-15, കണ്ണൂര്‍-18 കാസര്‍കോട്- 106
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്.
തിരുവനന്തപുരം-101 കൊല്ലം-54 പത്തനംതിട്ട-81 ഇടുക്കി-96 കോട്ടയം-74 ആലപ്പുഴ-49 എറണാകുളം-151
തൃശൂര്‍-12 പാലക്കാട്-63 മലപ്പുറം-24 കോഴിക്കോട്-66 വയനാട്-21 കണ്ണൂര്‍-108 കാസര്‍കോട്- 68.
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 9371 പേരാണ്.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9,185 സാമ്പിളുരളുട ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,09,635 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453.

