തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ബിജെപി നേതാക്കൾ നടത്തുന്ന പത്രസമ്മേളനത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനത്തിലും പറയുന്നത് ഒരേ കാര്യമാണ്. പ്രതിപക്ഷ നേതാവ് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി ജെ പിയാണ്. ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി രമേശ് ചെന്നിത്തലയെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കോവിഡ് വ്യാപന സാഹചര്യത്തിൽ നഷ്ടപെട്ട ജാഗ്രത വീണ്ടെടുക്കണം.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടിയേരി കൂട്ടി ചേർത്തു. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് സർവകക്ഷി യോഗത്തിലെ തീരുമാനവും കണക്കിലെടുത്ത് സർക്കാർ നടപ്പിലാക്കട്ടെയെന്നാണ് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.