കാസർഗോഡ് : ജില്ലയിൽ ഒരു കോവിഡ് മരണം കൂടി ഉപ്പള സ്വദേശി ഷഫീഖാണ് 48 മരണപ്പെട്ടത്. ഇദ്ദേഹം മംഗലാപുരത്ത് ചികിത്സയിലായിരുന്നു. മരണം സംഭവിച്ചത് സംസ്ഥാനത്ത് നിന്നല്ലാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം അവിടെ തന്നെ സംസ്കരിക്കും.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി