കാരന്തൂർ: എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ സ്കൂളുകളില്‍ നടക്കുന്ന മഴവില്‍ ക്ലബ്ബിന്‍റെ ലോഞ്ചിംഗും പദ്ധതി പ്രഖ്യാപനവും മെംസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നടന്നു. എസ്എസ്എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളിലെസാമൂഹ്യ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഴവില്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നന്മവീട് പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു മാനേജര്‍ ഷഹീര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പല്‍ റംസി മുഹമ്മദ്, അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കലാം സിദ്ദീഖി, സദര്‍ മുഅല്ലിം ഹുസൈന്‍ സഖാഫി സംസാരിച്ചു
സ്കൂള്‍ലീഡര്‍ മുഹമ്മദ് അബ്ദുല്‍ജലീല്‍ സ്വാഗതവും സുഹൈര്‍ സഖാഫി നന്ദിയും പറഞ്ഞു.