മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്തു പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം ഏരിയ സിക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി പി ശ്യാംകുമാര്‍. എം എം സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞന്‍ സ്വാഗതവും കെ എം ഗണേശന്‍ നന്ദിയും പറഞ്ഞു.