തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങി വരവിനായി സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ മാറ്റം വരുത്തി. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമില്ലായെന്നു ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്ത സൗദി, ഒമാന്‍, ബഹ്റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ വരുന്നവർക്ക് പി.പി.ഇ കിറ്റ് ഉറപ്പു വരുത്തിയാൽ മതിയാവും . കഴിഞ്ഞ ദിവസം കേന്ദ്രം സർക്കാറിന്റെ ആവിശ്യങ്ങൾ തള്ളിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം