കൊടുവള്ളി : രാരോത്ത് ഗവ: മാപ്പിള ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാരാട്ട് റസാഖ് എം.എല്‍ എ നിര്‍വഹിച്ചു. എംഎല്‍എ യുടെ 2018-19 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 86.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമി പുരോഗതിയും വരുത്തുന്നതിന്റെ ഭാഗമായി
നബാര്‍ഡ് ഫണ്ടില്‍ നിന്ന് 2 കോടി രൂപയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയും രാരോത്ത് സ്‌കൂളിന്നു അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവൃത്തിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വസന്ത ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യപിക കെ ഹേമലത, എ പി മൂസ ,സോമന്‍പിലാത്തോട്ടം, പി സി അബ്ദുള്‍ അസീസ്, വല്‍സന്‍ മേടോത്ത്, മൊയതിന്‍ കുട്ടി ഹാജി, എം ‘പി ഹുസൈന്‍, അഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് പി.കെ അബ്ദുസലീം സ്വാഗതവും, സോണി ഡി ജോസഫ് നന്ദിയും പറഞ്ഞു.