കാരന്തൂര്‍ :2 ദിവസം മുമ്പ് മുമ്പ് കുഴിയടച്ച് കാരന്തൂര്‍ ഓവുങ്ങര അപകടസാധ്യത കൂടുതലുള്ള മേഖല വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. : ശരിയായ രീതിയില്‍ സിമന്റും മറ്റും ചേര്‍ക്കാതെ കുഴിയടച്ചതിനാലാണ് മഴ പെയ്തയുടനെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്ഥിതിയിലായത്. നിരവധി വാഹനങ്ങള്‍ ദിവസവും പോകുന്ന റോഡില്‍ ഈ കുഴികള്‍ കാരണം അപകട സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ എന്തിന് ഈ പ്രഹസനം എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.