കോഴിക്കോട് : കോടഞ്ചേരി മൈക്കാവിൽ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ കർശന പരിശോധന. രണ്ടു വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ നിരത്തിലിറങ്ങാതെയും ആവിശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന ചുരുങ്ങിയ കടകൾ തുറന്നും പ്രദേശവാസികൾ അധികൃതരുടെ നടപടിയ്‌ക്കൊപ്പം ചേർന്നു .
13, 14 വാർഡുകളിലാണ് ജനങ്ങളുടെ സുരക്ഷയും ജാഗ്രതയും കണക്കിലെടുത്ത് ജില്ലാ അധികൃതർ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ആവശ്യവസ്തുക്കളുടെ വിതരണത്തിനു വരുന്ന വാഹനങ്ങൾക്ക് നിരോധനമില്ല.

