കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.
സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം ധനീഷ് ലാൽ പറഞ്ഞു.
പ്രസിഡൻറ് കെ.സുജിത്ത് അധ്യക്ഷ്യം വഹിച്ചു. ജില്ലാ ജന:സെക്രട്ടറി പി എം നസീം ,അനീഷ് പാലാട്ട്, ഷമീർ കെ.കെ.എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഡാറ്റ സ്പ്രിംക്ലർ കമ്പനിക്ക് കൈമാറുന്നതിൻ്റെ നിശ്ചലദൃശ്യം പ്രദർശിപ്പിച്ചു.നിയോജക മണ്ഡലത്തിൽ 80കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.