
ലോൺ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.വീടിൻ്റെ സിറ്റൗട്ടിൽ വെച്ചിരുന്ന ശില്പം എടുത്ത് പ്രതിയായ ജാക്സൻ സുരേഷിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ സുരേഷിന്റെ ചെവിക്ക് സാരമായി പരുക്കേറ്റു. സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.