കോഴിക്കോട്: കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 14.500 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തലയാട് തൊട്ടില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അര്‍ഷാദ് (38) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സലീം സ്ഥലത്ത് എത്തി പരിശോധന നടത്തി. അര്‍ഷാദ് വയലട എന്ന സ്ഥലത്ത് റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവ് വില്‍കുന്നത്.
കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ് ഐ സനീതിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് അര്‍ഷാദ് പിടിയിലായത്. സുരേഷ് കുമാര്‍, സന്തോഷ്, പോലീസ് ഡ്രൈവര്‍ ജംഷീര്‍ ടി പിഎന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.