Local

ലോറികളുടെ വായ്പ തിരിച്ചടവ്, മൊറട്ടോറിയം പ്രഖ്യാപിക്കണം; നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കേരളത്തില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോറ്ി തൊഴിലാളികളുടെ കഷ്ടതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭീമമായ തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയവരാണ് ലോറി ഉടമകള്‍ എന്നും ഒന്നും രണ്ടും തിരിച്ചടവ് മുടങ്ങി നില്‍ക്കുമ്പോള്‍ ഇനിയും തിരിച്ചടവിന് മുടക്കം വന്നാല്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാഹനം പിടിച്ചെടുക്കുന്ന അവസ്ഥയാണ് എന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

സാര്‍,
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയില്‍ നിന്നും സംസ്ഥാനത്തേയും ജനങ്ങളേയും രക്ഷിക്കാനുള്ള കടുത്ത പ്രയത്‌നത്തിലാണല്ലോ അങ്ങയും സര്‍ക്കാറും..
സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അങ്ങയുടെ സര്‍ക്കാര്‍ നടത്തിവരുന്നത്..
കോഴിക്കോട് ജില്ലയില്‍ തന്നെ മുവ്വായിരത്തോളം ചരക്ക് ലോറികളാണുള്ളത്
ഇതില്‍ അയ്യായിരത്തോളം ജീവനക്കാര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നു… അപ്പോള്‍ കേരളത്തില്‍ മൊത്തം നമുക്ക് ചിന്തിക്കാവുന്നതാണ്..
ചരക്ക് മേഘല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് കൊറോണ വൈറസ് ഭീഷണി വന്നിരിക്കുന്നത്.
കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ പരിതാപകരമായ അവസ്ഥയിലായിരുന്നു ഈ തൊഴിലാളികള്‍
ഇപ്പോഴത് പൂര്‍ണ്ണമായിരിക്കയാണ്..
കോഴിക്കോട് ജില്ലയിലും സംസ്ഥാനത്ത് മൊത്തമായും എണ്‍പത് ശതമാനം ലോറികളും ഓടുന്നില്ല..
ഓടുന്ന ഇരുപത് ശതമാനം ലോറികളും ആവശ്യ സര്‍വ്വീസ് എന്ന നിലയിലാണ്..
ഓടുന്നവരുടെ കാര്യവും പരമ ദയനീയമാണ്
ഡീസലടിക്കാനോ തൊഴിലാളികള്‍ക്ക് ബത്ത കൊടുക്കാനോ മറ്റനുബന്ധ കാര്യങ്ങള്‍ ചെയ്യാനോ സാധിക്കുന്നില്ല..
ഓടുന്ന ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും മെഡീസിനുകളും എത്തിച്ച് കൊണ്ടിരിക്കുകയാണ്..ചിലര്‍ അന്യസംസ്ഥാനത്തു ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിയിരിക്കുകയാണ്..
എല്ലാ പ്രയാസങ്ങളേയും അതിജീവിച്ച് അത്യാവശ്യ ഘട്ടമെന്ന നിലയില്‍ സര്‍വ്വീസ് നടത്തുന്ന ലോറികളേയും തൊഴിലാളികളെയും ഇതര സംസ്ഥാനങ്ങളില്‍ ജില്ലാ ഭരണകൂടങ്ങളും പോലിസും കര്‍ഫ്യൂവിന്റെ ഭാഗമായും കേരളീയര്‍ രോഗബാധിതരെന്ന തെറ്റായ ധാരണയാലും തടഞ്ഞ് വെക്കുന്നുണ്ട് എന്നറിയുന്നു..
ഇതിനും ഒരു പരിഹാരം സര്‍ക്കാര്‍ തലത്തില്‍ വേണം..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇരുപതിനായിരം കോടിയുടെ കൊറോണ പാക്കേജില്‍ ഒട്ടനവധി ആശ്വാസ നടപടികള്‍ ഉള്‍പെടുത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്
ആ പാക്കേജില്‍ ലോറി മേഖലക്ക് ഒരാശ്വാസ നടപടിയും സ്വീകരിച്ചതായി കാണുന്നില്ല..
സംസ്ഥാനത്തെ ബസുകള്‍ക്ക് ജി.പി.എസ്.ഘടിപ്പിക്കുന്നതിന് ഡിസംബര്‍ മാസം വരെ സാവകാശവും ഇളവോട് കൂടി ടാക്‌സില്‍ ഒരു മാസത്തെ സമയവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്
അതൊരു ആശ്വാസ നടപടി തന്നെയാണ്.
ഭീമമായ തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയവരാണ് ഇവര്‍.. ഒന്നും രണ്ടും തിരിച്ചടവ് മുടങ്ങി നില്‍ക്കുമ്പോള്‍ ഇനിയും തിരിച്ചടവിന് മുടക്കം വന്നാല്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാഹനം പിടിച്ചെടുക്കുന്ന അവസ്ഥയാണ്.
ഈ പ്രതിസന്ധിയില്‍ ലോണ്‍ തിരിച്ചടവിനോ ഏപ്രില്‍ മാസത്തെ കോട്ടര്‍ ടാക്‌സ് അടക്കുന്നതിനോ ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല..
ഈ സമയത്താണ് ജി.പി.എസും.നിര്‍ബന്ധമായി വന്നത്..
ആയത് കൊണ്ട് കൊറോണ പക്കേജില്‍ ഉള്‍പെടുത്തി
ലോറികളുടെ തിരിച്ചടവ് പലിശയിളവോട് കൂടി കുറച്ചു മാസം മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നും
എപ്രില്‍ മാസത്തെ കോട്ടര്‍ ടാക്‌സ് ചരക്ക് ലോറികള്‍ക്ക് ഒഴിവാക്കി തരാനും
ജീ. പി. എസ്. ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കാനും
കൊറോണ പാക്കേജില്‍ ഉള്‍പെടുത്തി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കനിവുണ്ടാകണമെന്നാണ്
അപേക്ഷിക്കാനുള്ളത്
ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി അപേക്ഷിക്കാന്‍ ഉള്ളത്..
എന്ന് വിനയത്തോടെ
നൗഷാദ് തെക്കയില്‍
കുന്ദമംഗലം, കോഴിക്കോട്.
Ph :9037147666.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!