കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്തല ദൃതകര്‍മസേന മീറ്റിംങ്ങുകള്‍ പ്രത്യേകം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്തില്‍ നിന്നും ഇതുവരെ കൊറോണ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മടവൂര്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. യോഗത്തില്‍ എല്ലാ ആരാധനാലയങ്ങളിലും ഇനിമുതല്‍ ഒരറിയിപ്പുണ്ടാ കുന്നതുവരെ ചടങ്ങുകള്‍ മാത്രം നടത്താനും 5 കൂടുതല്‍ പേര്‍ സംഘടിച്ചു പ്രാര്‍ത്ഥന നടത്തരുതെന്നും തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി. പി. വി. പങ്കജാക്ഷന്‍ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. ഹസീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രി. റിയാസ്ഖാന്‍, ശ്രീമതി. സിന്ധുമോഹന്‍, ശ്രീമതി. സക്കീനമുഹമ്മദ്,മടവൂര്‍ കുടുംബാരോഗ്യകേന്ദ്രo മെഡിക്കല്‍ ഓഫീസര്‍ ഡോ:നിമ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രി. എം. വി. ജനാര്‍ദ്ധനന്‍, കക്കൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രി. ആഗേഷ്, കുന്നമംഗലം സബ് ഇന്‍സ്പെക്ടര്‍ ശ്രി. ശ്രീജിത്ത്, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ആബിദ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
തുടര്‍ന്ന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്എന്നിവരുടെ നേതൃത്വത്തില്‍ മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ റേഷന്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, പച്ചക്കറികടകള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തുകയുണ്ടായി. ആളുകള്‍ തിങ്ങികൂടുന്ന സ്ഥാപനങ്ങളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പാടാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണo നല്‍കുകയും കൂട്ടംകൂടി ഒരുമുറിയില്‍ തന്നെ താമസിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു. കെട്ടിട ഉടമകള്‍ക്ക് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മടവൂര്‍ ഗ്രാമ പഞ്ചായത്തില്‍ കൊറോണ രോഗ വ്യാപനo തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി രണ്ട് ജീപ്പ് കളില്‍ അനൗണ്‍സ്‌മെന്റ് നടത്തുകയുണ്ടായി..ഇതുവരെ 107പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. കുടുംബാരോഗ്യകേന്ദ്രo, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരാധനാലയങ്ങള്‍,വന്‍കിട കച്ചവടസ്ഥാപനങ്ങള്‍ എന്നിവയുടെ മുന്‍വശം Break the Campaign ന്റെ ഭാഗമായി ഹാന്‍ഡ് വാഷിങ് കേന്ദ്രം സജ്ജീകരിക്കുകയുണ്ടായി. വാര്‍ഡ് RRT വളണ്ടിയര്‍മാര്‍ തിരഞ്ഞെടുത്ത വീടുകള്‍ സന്ദര്‍ശിച്ചു നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ സ്ഥിതിഗതികള്‍ മനസ്സിലാക്കിവരുന്നു.