സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.2020 ആഗസ്ത് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു വില.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർദ്ധധനവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.