മുസ്‌ലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെട്ടിരിക്കുകയാണെന്നും അത്തരത്തില്‍ ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസിന്റെ വര്‍ഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഹസ്സന്‍.
വര്‍ഗീയതയുടെ രാഷ്ട്രീയത്തില്‍ എല്‍ ഡി എഫ് ബി ജെ പിക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കാസര്‍ഗോഡ് എത്തിയതായിരുന്നു ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തന് തുടക്കം കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വിജയരാഘവന്റെ പ്രസ്താവന.

