നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ജനാഭിപ്രായം കേട്ട ശേഷമാകും തയ്യാറാക്കുകയെന്ന് പത്രിക തയ്യാറാക്കാനുള്ള ചുമതല ലഭിച്ച ശശിതരൂര്‍. ഇതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമായും വികസനത്തിലാകും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ വികസനചിന്തകളാണ് ഇടതുപക്ഷത്തിന്റേതെന്നും തരൂര്‍ വിമര്‍ശിച്ചു.
എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂര്‍ സംസ്ഥാന പര്യടനം നടത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

